Latest NewsUAEGulf

അമിത വേഗത്തിന് പിഴ ഈടാക്കിയില്ലെന്ന വാര്‍ത്ത : സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് പൊലീസ്

ദുബായ് : അമിത വേഗത്തിന് പിഴ ഈടാക്കിയില്ലെന്ന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകൾക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് പോലീസ്. വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. 10 വര്‍ഷം മുമ്പുള്ള സന്ദേശമാണിത്. ഇതില്‍ ഉള്‍പ്പെടുത്തിയ ദുബായ് പൊലീസിന്‍റെ ലോഗോ പഴയതാണെന്നും, ദുബായ് സന്ദര്‍ശകര്‍ക്ക് സന്തോഷം പകരാനായി മാത്രമുള്ള പദ്ധതിയുടെ ഭാഗമായിരുന്നു സന്ദേശമെന്നും ദുബായ് പൊലീസിന്‍റെ സെക്യൂരിറ്റി മീഡിയാ വിഭാഗം ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ഇസ്സ അല്‍ ഖാസിം അറിയിച്ചു.

അമിത വേഗതയ്ക്ക് ലഭിച്ച പിഴ ഒഴിവാക്കിയതായി ദുബായ് പൊലീസില്‍ നിന്ന് സൗദി പൗരന് അറബിയില്‍ സന്ദേശം ലഭിച്ചെന്ന തരത്തിലുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിശദീകരണവുമായി  ദുബായ് പോലീസ് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button