തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിൽ പാസ്സായതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഐഎംഎയും മെഡിക്കൽ വിദ്യാർത്ഥികളും. ഇതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. എല്ലാ മെഡിക്കൽ കോളേജുകളിലെയും വിദ്യാർഥികൾ ഉപവാസം ആരംഭിച്ചു. ഞായറാഴ്ച ആലുവയിൽ ചേരുന്ന യോഗത്തിൽ ഐഎംഎയുടെ തുടർ സമരങ്ങൾ തീരുമാനിക്കും.രാജ്ഭവനുകൾക്ക് മുന്നിൽ മെഡിക്കൽ വിദ്യാർഥികൾ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അവസാന വർഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷക്കുള്ള മാനദണ്ഡമാക്കുന്ന ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് വിദ്യാർഥി പ്രതിഷേധം.
Post Your Comments