ന്യൂഡല്‍ഹി: സ്‌കൂള്‍ ജീവനക്കാരന് വ്യത്യസ്തമായ വിരമിക്കല്‍ സമ്മാനം നല്‍കി അധികൃതർ. ഫരീദാബാദിലെ സദ്പുരയിലുള്ള സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായ ഖുറെ റാമിനാണ് അധികൃതർ വ്യത്യസ്തമായ യാത്രയയപ്പ് ഒരുക്കിയത്. റാം തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനത്തില്‍ സ്‌കൂളില്‍ വന്നിറങ്ങിയത് ഹെലികോപ്ടറിലാണ്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്.
വിരമിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് റാം അദ്ദേഹത്തിന്റെ ആഗ്രഹം തന്റെ സഹോദരനോട് പറയുന്നത്. വ്യത്യസ്തമായ രീതിയില്‍ തന്റെ വിരമിക്കല്‍ ചടങ്ങ് ആഘോഷിക്കണം. ഹെലികോപ്റ്ററില്‍ കുടുംബത്തോടൊപ്പം ചുറ്റുകയെന്നത് എന്റെയൊരു ആഗ്രഹമാണെന്നുമായിരുന്നു റാം വ്യക്തമാക്കിയത്. നാട്ടില്‍ നിന്ന് കുടുംബാംഗങ്ങളെ മൊത്തം എട്ട് ട്രിപ്പുകളിലായിട്ടാണ് ഖുറെ റാം സ്‌കൂളിലേക്കെത്തിച്ചത്. ഇതിനായി മൂന്നര ലക്ഷം രൂപയാണ് കുടുംബാംഗങ്ങളെല്ലാവരും കൂടി സമാഹരിച്ചത്.
Post Your Comments