ദോഹ : ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം. പെട്രോൾ, ഡീസൽ വിലയിൽ 5 മുതൽ 15 ദിർഹം വരെ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് ലീറ്ററിന് 1.80 റിയാലാണ് പുതിയ വില. 10 ദിർഹമാണ് വർദ്ധിച്ചത്. സൂപ്പർ ഗ്രേഡ് പെട്രോളിന് 1.90 റിയാലാണ് പുതുക്കിയ നിരക്ക്. ജൂലൈയിലിത് 1.75 റിയാൽ ആയിരുന്നു. ഡീസലിന് 1.90 റിയാലാണ് പുതിയ നിരക്ക്. 5 ദിർഹമാണ് വർദ്ധിച്ചത്.
ജൂലൈയിൽ പെട്രോൾ വിലയിൽ 25 ദിർഹം വരെ കുറവ് വരുത്തിയിരുന്നപ്പോൾ മേയിൽ 15 ദിർഹത്തോളം വില വർധിപ്പിച്ചിരുന്നു. ജൂണിൽ മേയിലെ വില തന്നെയായിരുന്നു ഈടാക്കിയിരുന്നത്.
Post Your Comments