എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ (എ.ഐ.ടി.എസ്.എല്‍.)സിൽ അവസരം. വാക് -ഇന്‍- ഇന്റര്‍വ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. 338 ഒഴിവുകളുണ്ട്. ഇതിൽ സതേണ്‍ റീജണില്‍ പെടുന്ന കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലാണ് 189 ഒഴിവുകൾ ഉള്ളത്. ശേഷിക്കുന്ന ഒഴിവുകള്‍ വെസ്റ്റേണ്‍ റീജണിലാണ്. കരാര്‍ നിയമനമാണ്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് കരാറെങ്കിലും പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിൽ നീട്ടി നൽകും.
തസ്തികകൾ(കേരളം) : കസ്റ്റമര്‍ ഏജന്റ് (കോഴിക്കോട് 30), റാംപ് സര്‍വീസ് ഏജന്റ് (കോഴിക്കോട്- 10, കൊച്ചി- 4), യൂട്ടിലിറ്റി ഏജന്റ് -കം-റാംപ് ഡ്രൈവര്‍ (കൊച്ചി- 16, കോഴിക്കോട്- 8), ഡ്യൂട്ടി മാനേജര്‍- ടെര്‍മിനല്‍ (കണ്ണൂര്‍ 1), ഡ്യൂട്ടി മാനേജര്‍- റാംപ് (കണ്ണൂര്‍ 1). ഡ്യൂട്ടി ഓഫീസര്‍- ടെര്‍മിനല്‍ (കോഴിക്കോട്- 1), ഡ്യൂട്ടി ഓഫീസര്‍- ടെര്‍മിനല്‍ (കോഴിക്കോട്- 1), ജൂനിയര്‍ എക്സിക്യുട്ടീവ്- പാക്സ് (കോഴിക്കോട്-3), ജൂനിയര്‍ എക്സിക്യുട്ടീവ്-ടെക്നിക്കല്‍ (കോഴിക്കോട്-1) .
ഓഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് വാക് -ഇന്‍-ഇന്റര്‍വ്യൂ നടക്കുക. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.airindia.in
വെസ്റ്റേണ്‍ റീജണ്‍ ആയ ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, ഭാവ് നഗര്‍, ഭുജ്, ജാംനഗര്‍, രാജ് കോട്ട്, വഡോദര, ദിയു വിമാനത്താവളങ്ങളിലായി ഡ്യൂട്ടി ഓഫീസര്‍- ടെര്‍മിനല്‍, ജൂനിയര്‍ എക്സിക്യുട്ടീവ്- പാക്സ്, കസ്റ്റമര്‍ ഏജന്റ്, റാംപ് സര്‍വീസ് എജന്റ്, യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡി വുമണ്‍ തസ്തികകളിലാണ് അവസരം. 149 ഒഴിവുകളുണ്ട്. ഓഗസ്റ്റ് 8,9,10,11 തീയതികളില്‍ അഹമ്മദാബാദിലാണ് വാക്-ഇന്‍-ഇന്റര്‍വ്യൂ.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.airindia.in
Post Your Comments