ന്യൂഡല്‍ഹി: ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. ചൊവ്വാഴ്ച നടത്തിയ ചർച്ചയിൽ പ്രിയങ്കയുൾപ്പെടെ ആരെയും ഇടക്കാല അധ്യക്ഷനാക്കാമെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്. അധ്യക്ഷനെ തെരഞ്ഞെടുക്കാത്തതിനെ വിമര്‍ശിച്ച് അമരീന്ദര്‍ സിങ്, കരണ്‍ സിങ്, ശശി തരൂര്‍ തുടങ്ങിയവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. ഈ ആഴ്ചയോടെ ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുമെന്നാണ് സൂചന. അശോക് ഗെഹ്ലോട്ട്, ജോതിരാദിത്യ സിന്ധ്യ, സുശീല്‍ കുമാന് ഷിന്‍ഡെ, കെ.സി വേണുഗോപാല്‍, സച്ചിൻ പൈലറ്റ് എന്നിവരിൽ ആരെങ്കിലും അധ്യക്ഷനാകുമെന്നും സൂചനയുണ്ട്.
Post Your Comments