തിരുവനന്തപുരം: കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ചുനിന്നുകൊണ്ട് എസ്ഡിപിഐയെ എതിർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വെട്ടേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് കൂടിയായ പുതുവീട്ടില്‍ നൗഷാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പുന്ന സെന്ററില്‍ വച്ചാണ് നൗഷാദ് ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേറ്റത്. മറ്റ് മൂന്നു പേരും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചത്. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments