KeralaLatest NewsInternational

ഐഎസിൽ പോയ മലയാളി യുവാവ് യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അഫ്‌ഗാനിസ്ഥാനിലെ അജ്ഞാത നമ്പരിൽ നിന്നും മുഹമ്മദ് മുഹ്സിന്റെ ബന്ധുക്കളെ മരണ വിവരം അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം : അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2017 ഒക്‌ടോബറില്‍ ഐസിസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാൾ സ്വദേശി മുഹമ്മദ് മുഹ്നഹ്‌സിനാണ് കൊല്ലപ്പെട്ടത്. അഫ്‌ഗാനിസ്ഥാനിലെ അജ്ഞാത നമ്പരിൽ നിന്നും മുഹമ്മദ് മുഹ്സിന്റെ ബന്ധുക്കളെ മരണ വിവരം അറിയിക്കുകയായിരുന്നു.

മലയാളത്തിൽ ലഭിച്ച സന്ദേശത്തിലെ വാക്കുകൾ ഇങ്ങനെ ‘നിങ്ങളുടെ സഹോദരൻ രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം അള്ളാഹു നടപ്പിലാക്കി. അമേരിക്കൻ സേനയുടെ ഡ്രോൺ ആക്രമണത്തിൽ 10 ദിവസം മുമ്പാണ് മരണം’ ഇക്കാര്യം പൊലീസിൽ അറിയിക്കരുതെന്നും അങ്ങനെ ചെയ്‌താൽ പൊലീസുകാർ ഉപദ്രവിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഖൊറാസാൻ പ്രവിശ്യയിലെ കമാൻഡർ ഹുസൈഫ അൽ ബാക്കിസ്ഥാനിയും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ നിരവധി യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌ത ഇയാൾക്ക് പാകിസ്ഥാനിൽ നിന്നും തീവ്രവാദ പരിശീലനം ലഭിച്ചിട്ടുണ്ട്.നിരവധി മലയാളികൾ ഭീകരസംഘടനയായ ഐസിസിൽ ചേർന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതിൽ കാസർകോട് സ്വദേശി ഫൈസൽ അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാഹചര്യമുണ്ടോയെന്ന് സുഹൃത്തുക്കളുമായി ആലോചിച്ചിരുന്നു.

തനിക്കൊപ്പം രണ്ട് മലയാളികൾ കൂടി തിരിച്ചുവരാൻ സന്നദ്ധരാണെന്നും ഇയാൾ അറിയിച്ചതായാണ് വിവരം. ഭീകര സംഘടനയായ ഐസിസിനെതിരെ അമേരിക്കയും സഖ്യകക്ഷികളും സൈനീക നീക്കം ശക്തമാക്കിയതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാൻ മലയാളികൾ ശ്രമം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button