കണ്ണൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ എം.പി കെ സുധാകരന് കേരള രാഷ്ട്രീയത്തില്‍ പുതിയ അക്രമികള്‍ ഉയര്‍ന്ന് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.എസ്ഡിപിഐ യുടെ ഭീകരതയെ ചെറുക്കാന്‍ ഭരണകൂടം നടപടി സ്വീകരിക്കണം. കൊലപാതകികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നും കെ സുധാകരന് ആവശ്യപ്പെട്ടു.
ഇന്നലെയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇതില്‍ പുന്ന സ്വദേശി നൗഷാദ് കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റു മൂ്ന്നു പേര് ചികിത്സയിലാണ്.ബിജേഷ്, നിഷാദ് സുരേഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നത്. ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷി മൊഴി.
Post Your Comments