തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ സഹായികൾക്ക് വിമാന യാത്രാപ്പടി നല്‍കില്ലെന്ന് സർക്കാർ തീരുമാനം. ധന സെക്രട്ടറിയും ധനമന്ത്രിയും അനുമതി നല്‍കിയ കാര്യം മുഖ്യമന്ത്രി തടഞ്ഞതോടെയാണ് വിമാന യാത്രാപ്പടി നിഷേധിച്ച് ഉത്തരവിറങ്ങിയത്. വി.എസിന്റെ അറ്റന്‍ഡര്‍, ഡ്രൈവര്‍ എന്നിവരുടെ യൂണിഫോം അലവന്‍സും റദ്ദുചെയ്തു.
വിഎസിനെ സഹായിക്കാൻ ഇവർ പലപ്പോഴായി അദ്ദേഹത്തിനൊപ്പം യാത്രചെയ്യുന്നതിനുള്ള വിമാനക്കൂലിയായി 88,327 രൂപ വഹിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല.കാബിനറ്റ് റാങ്കിലുള്ള വിഎസിന് സർക്കാരിന് എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാമെന്നിരിക്കെയാണ് സർക്കാരിന്റെ ബില്ലുവെട്ടൽ.മന്ത്രിമാരടക്കമുള്ളവർ യാത്രകളിൽ സഹായികളെയും മറ്റും ഒപ്പം കൂട്ടാറുണ്ട്.
Post Your Comments