തിരുവനന്തപുരം: വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ഉത്തരക്കടലാസുകൾ കേരള സർവകലാശാല തിരക്കിട്ട് തൂക്കി വിൽക്കാൻ ശ്രമം നടത്തുന്നു. സർവകലാശാലാ പരീക്ഷാവിഭാഗമാണ് തിരക്കിട്ട നീക്കം നടത്തുന്നത്. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികൾ എഴുതിയ ബിഎ പരീക്ഷയുടേതുൾപ്പെടെ ഉത്തരക്കടലാസുകളാണ് വിൽക്കാൻ പോകുന്നത്.
ആരോപണ വിധേയരുടെ കയ്യെഴുത്ത് ഒത്തു നോക്കുന്നതിനും മറ്റും ഉത്തരക്കടലാസ് ആവശ്യമാണ്. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉപയോഗിക്കാത്ത ഉത്തരക്കടലാസുകൾ പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് ഇവർ എഴുതിയ ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചിരിക്കെയാണ് സർവകലാശാലയിലെ മുഴുവൻ പേപ്പറുകളും വിൽക്കാനുള്ള നീക്കം.
പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല.
യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ട് ചെയ്തിട്ടും സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന ഉത്തരക്കടലാസുകളുടെ വിൽപന തടയുന്നതിനുള്ള നിർദേശമൊന്നും സർവകലാശാലാ അധികൃതർ പരീക്ഷാ വിഭാഗത്തിനു നൽകാത്തത് ദുരൂഹമാണ്. ഉത്തരക്കടലാസുകൾ ലഭ്യമാകാതെ വന്നാൽ അന്വേഷണം വഴിമുട്ടും
Post Your Comments