Latest NewsKerala

ആയുഷ്ഗ്രാം പദ്ധതി; സമ്പൂര്‍ണ കറിവേപ്പ് ഗ്രാമമാകുവാന്‍ ഒരുങ്ങി ഈ പഞ്ചായത്ത്

ഇടുക്കി: മുട്ടം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കറിവേപ്പ് ഗ്രാമമാകുവാന്‍ ഒരുങ്ങുന്നു. മുട്ടം പഞ്ചായത്ത്, ദേശീയ ആയുഷ് മിഷന്‍, ജില്ല ഭാരതീയ ചികിത്സ വകുപ്പ് എന്നിവ സംയുക്തമായി നടത്തിവരുന്ന ആയുഷ്ഗ്രാം പദ്ധതിയുടെ ഭാഗമായാണ് മുട്ടം പഞ്ചായത്തിനെ സമ്പൂര്‍ണ കറിവേപ്പ് ഗ്രാമമാക്കി മാറ്റുന്നത്.

മുട്ടം പഞ്ചായത്തിലെ ഓരോ വീട്ടിലും അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുക വഴി വിഷരഹിത പച്ചക്കറികളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കുന്ന ഒരു പുതിയ തലമുറയെ വളര്‍ത്തി എടുക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി മുട്ടം പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും കറിവേപ്പിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. ആദ്യഘട്ടം പഞ്ചായത്തിലെ തെരഞ്ഞെടുത്ത 150 വീടുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇവര്‍ക്ക് തൈകള്‍ വിതരണം ചെയ്യുന്നതിനൊപ്പം പരിപാലനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും വളവും കൃഷിക്കാവശ്യമായ മറ്റ് സാമഗ്രികളും നല്‍കും. പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉദ്ഘാടനത്തിനോടനുബന്ധിച്ച് കറിവേപ്പ് തൈകള്‍ വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button