Latest NewsKeralaIndia

കണ്ണൂരിൽ മുസ്ളീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു

2016ല്‍ കണ്ണൂര്‍ സിറ്റിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ്‌.

കണ്ണൂര്‍ : കണ്ണൂര്‍ ആദികടലായിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. വെത്തിലപ്പള്ളി സ്വദേശിയായ ഇപ്പോള്‍ ആദികടലായില്‍ താമസക്കാരനായ കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് കൊല്ലപ്പെട്ടത്. 2016ല്‍ കണ്ണൂര്‍ സിറ്റിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ്‌. ലുലു ഗോള്‍ഡിലെ സ്വര്‍ണക്കവര്‍ച്ച കേസിലും നിരവധി മയക്കുമരുന്ന് കേസിലും പ്രതിയാണ് റൗഫ്.

ഏറെനാളായി ബന്ധുക്കളോടൊപ്പം വെത്തിലപ്പള്ളിയിലെ അല്‍അമീന്‍ ക്വാര്‍ട്ടേഴ്‌സിലാണ്‌ താമസം. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനാണ്.ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആദികടലായി അമ്പലത്തിനടുത്തുവച്ചാണ്‌ വെട്ടേറ്റത്‌. പൊലീസെത്തി ചാല മിംസ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇയാൾ ജയിലിൽ നിന്ന് ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ആക്രമണം. ഇയാളുടെ ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. ഒരു കാൽ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്. രാഷ്ട്രീയ കാരണങ്ങൾ എന്തെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. കണ്ണൂർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. റഊഫിന്‍റെ മൃതദേഹം പുലർച്ചെയോടെ മോർച്ചറിയിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button