Latest NewsIndia

‘ജയ് ശ്രീരാം’ വിളിക്കാത്തതിന് 17കാരനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമെന്ന് പോലീസ്, ദൃക് സാക്ഷി മൊഴി പുറത്ത്

സംഭവം നടന്നതായി പറയപ്പെടുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു

ചണ്ഡൗലി: ‘ജയ് ശ്രീരാം’ വിളിക്കാത്തതിന് 17കാരനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമെന്ന് പോലീസ്. ചണ്ഡൗലി എസ്പി സന്തോഷ് കുമാര്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഹമ്മദ് ഖാലിദ് എന്ന യുവാവിന്റെ കുടുംബമാണ് ജയ് ശ്രീരാം വിളിക്കാത്തതിനാൽ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതെന്ന ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ കുടുംബത്തിന്റെ വാദം തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ചണ്ഡൗലി എസ്പി പറഞ്ഞു.

സംഭവം നടന്നതായി പറയപ്പെടുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ മൊഴിയില്‍ പറഞ്ഞ ഒരു സ്ഥലത്തു പോലും ഖാലിദ് ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.ശരീരത്തിന്റെ 45 ശതമാനം പൊള്ളലേറ്റ നിലയില്‍ ഖാലിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലില്‍ ഖാലിദ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഇവയെല്ലാം കെട്ടിച്ചമച്ചതാണെന്നും എസ്പി വ്യക്തമാക്കി.

ടൈംസ് നൗ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖാലിദ് സ്വയം തീ കൊളുത്തിയത് കണ്ട ദൃക്‌സാക്ഷിയുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമായി. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button