Latest NewsKerala

ഗള്‍ഫ് മേഖലകളിലേക്ക് മാത്രമല്ല യൂറോപ്പിലേക്കും ഇനി കോഴിക്കോടു നിന്നു പറക്കാം; എമിറേറ്റ്‌സ് സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനം ഇങ്ങനെ

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള എമിറേറ്റ്‌സ് സര്‍വീസുകള്‍ തുടങ്ങും. ഡി.ജി.സി.എയുടെ പ്രത്യേക അനുമതി ലഭിക്കുന്നതോടെ ഓഗസ്റ്റ് അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. എമിറേറ്റ്സ് എത്തുന്നതോടെ ഗള്‍ഫ് മേഖലകള്‍ക്ക് പുറമെ യൂറോപ്പിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് കോഴിക്കോട്ട്‌നിന്ന് പറക്കാനാവും.

എമിറേറ്റ്‌സിന്റെ സര്‍വീസ് ആരംഭിക്കുന്നതോടെ ലോകത്തിന്റെ ഏത് ഭാഗത്തേക്കും കരിപ്പൂരില്‍ നിന്നും കണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കും. നിലവില്‍ ഗള്‍ഫ് മേഖലയിലേക്ക് മാത്രമാണ് കോഴിക്കോട്ടുനിന്ന് വിമാന സര്‍വീസ് ഉള്ളത്. എമിറേറ്റ്‌സ് എത്തുന്നതോടെ യൂറോപ്പിലേക്കും പൂര്‍വ്വേഷ്യയിലേക്കുമുള്ള യാത്രക്കാര്‍ക്ക് കൂടി കരിപ്പൂരില്‍ നിന്നും പറക്കാനാവും.

മുന്നൂറിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വലിയ വിമാനങ്ങള്‍ ഉപയോഗിച്ചായിരിക്കും കരിപ്പൂരില്‍ നിന്നും എമിറേറ്റ്‌സ് സര്‍വീസ് ആരംഭിക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നേരത്തേ നടത്തിയിരുന്ന സര്‍വീസ് എമിറേറ്റ്സ് പിന്‍വലിക്കുകയായിരുന്നു. വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് എമിറേറ്റ്‌സ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button