അബുദാബി : ഓഗസ്റ്റ് മാസം യുഎഇയിലെ ഇന്ധന വില ഉയരും. ഇതനുസരിച്ച് നിലവിൽ 2.30 ദിർഹമുള്ള പെട്രോൾ സൂപ്പർ98 ലീറ്ററിന് വ്യാഴാഴ്ച മുതൽ ഏഴ് ഫിൽസ് കൂടി 2.37 ദിർഹംമായിരിക്കും വില. സ്പെഷ്യൽ95 ലീറ്ററിന് 2.26 ദിർഹമാണ് വില. ലീറ്ററിന് ആറ് ഫിൽസിന്റെ വർദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസം ഇത് 2.18 ദിർഹമായിരുന്നു. ഡീസലിന് ലീറ്ററിന് 2.42 ദിർഹമാണ് പുതിയ വില. ഈ മാസം ഇത് 2.35 ആയിരുന്നു.
Post Your Comments