UAELatest News

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒരു വർഷം രണ്ട് റമദാനുകൾ സംഭവിക്കാൻ സാധ്യത

ദുബായ്: യുഎഇയിൽ ഒരു വർഷത്തിൽ രണ്ട് റമദാനുകൾ സംഭവിക്കാൻ സാധ്യത. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 2030 ൽ വിശുദ്ധ മാസം രണ്ടുതവണ സംഭവിക്കും എന്നാണ് ഗൾഫ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇങ്ങനെ സംഭവിച്ചാൽ ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ഒരു പ്രത്യേക വർഷത്തിൽ രണ്ട് മാസം ഉപവസിക്കും. റമദാൻ മാസം എല്ലാ വർഷവും ഏകദേശം 10 അല്ലെങ്കിൽ 11 ദിവസം പിന്നോട്ട് നീങ്ങുമെന്ന് അറിയപ്പെടുന്നു. ഇതിനാലാണ് 2030 ൽ വിശുദ്ധ മാസം രണ്ടുതവണ സംഭവിക്കുന്നത്.

ആദ്യ റമദാൻ മാസം ജനുവരി 6 നും രണ്ടാമത്തെ മാസം ഡിസംബർ 26 നും ആരംഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ കണക്കുകൂട്ടൽ ഗ്രിഗോറിയൻ കലണ്ടറിന് അനുസൃതമാണ്. ഈ വർഷം 2019 മെയ് 6 നാണ് വിശുദ്ധ റമദാൻ ആരംഭിച്ചത്, നാലുവർഷത്തിനിടെ ഇതാദ്യമായി 15 മണിക്കൂറിനുള്ളിൽ ഉപവാസ സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button