KeralaLatest NewsIndia

കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ നാല്‌ കണ്ണൂര്‍ സ്വദേശികളെയും കൂട്ടരെയും ആന്ധ്ര വനംവകുപ്പ് അറസ്റ്റ് ചെയ്തു

കല്ലുമ്മക്കായ ആന്ധ്രയില്‍ ഭക്ഷണപദാര്‍ഥമല്ലാത്തതിനാല്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ പിടിച്ചത്.

കണ്ണൂര്‍: കൃഷ്ണാ നദിയില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ നാല്‌ കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ആറുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. താഴെചൊവ്വയിലെ നവാസ്, ആദികടലായി സ്വദേശികളായ ഫാരിസ്, സല്‍മാന്‍ഖാന്‍, സമീര്‍, തസ്രുദ്ദീന്‍ എന്നിവരെയാണ് ആന്ധ്രയിലെ വിജയവാഡ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. ഇവരെക്കൂടാതെ രണ്ട്‌ അസം സ്വദേശികളുമാണ് കസ്റ്റഡിയില്‍ ഉള്ളത്. കല്ലുമ്മക്കായ ആന്ധ്രയില്‍ ഭക്ഷണപദാര്‍ഥമല്ലാത്തതിനാല്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ പിടിച്ചത്.

ഇവര്‍ ഞായറാഴ്ച സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.കേരളത്തില്‍ ആഹാരമാക്കുന്നവയാണ് ഇവയെന്ന് യു ട്യൂബില്‍ ഇവര്‍ ഉദ്യോഗസ്ഥര്‍ക്കു കാണിച്ചുകൊടുത്തിട്ടും വിട്ടില്ലെന്നാണ്‌ പറയുന്നത്. കല്ലുമ്മക്കായ ശേഖരിച്ച കാറും കസ്റ്റഡിയില്ലെടുത്തിട്ടുണ്ട്. കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button