ഇന്ത്യയിൽ ഈ ബൈക്കുകളെ കാവാസാക്കി തിരിച്ച് വിളിക്കുന്നു. എന്‍ഡ്യുറന്‍സ് കമ്പനിയുടെ ഫ്രണ്ട് ബ്രേക്ക് മാസ്റ്റര്‍ സിലിണ്ടറില്‍ തകരാറ് കണ്ടെത്തിയതിനെ തുടർന്നു 2018 മുതല്‍ തദ്ദേശീയമായ വാഹനഘടകങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച നിഞ്ച 300 എബിഎസ് മോഡലിന്റെ 1,358 യൂണിറ്റുകളെ കമ്പനി തിരിച്ചു വിളിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഡീലര്‍മാര്‍ ബൈക്ക് ഉടമകളെ ബന്ധപ്പെടുമെന്നും തകരാറ് കണ്ടെത്തിയ മാസ്റ്റര്‍ സിലിണ്ടര്‍ സൗജന്യമായി മാറ്റി നല്‍കുമെന്ന് ഇന്ത്യ കവസാക്കി മോട്ടോഴ്‌സ് അറിയിച്ചു. 2013 -ലാണ് കവാസാക്കി നിഞ്ച 300 ഇന്ത്യൻ വിപണിയിൽ എത്തിയത്. ശേഷം പുതിയ നിഞ്ച 400 -നെയും അവതരിപ്പിച്ചു.
Post Your Comments