കല്ലട ജലസേചന പദ്ധതി മൂന്നുമാസത്തിനകം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കല്ലട ജലസേചന പദ്ധതിയുടെയും അണക്കെട്ടിന്റേയും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പദ്ധതി മൂന്നു മാസത്തിനകം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നു മന്ത്രി നിര്‍ദേശം നല്‍കിയത്. തെന്‍മല അണക്കെട്ടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ജലവിഭവ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി കഴിഞ്ഞദിവസം തെന്മലയില്‍ തെളിവെടുപ്പ് നടത്തി.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 59,000 ഹെക്ടര്‍ പ്രദേശത്ത് വേനല്‍ക്കാലത്ത് ജലസേചന ലക്ഷ്യത്തോടെയാണ് 1986 ല്‍ കല്ലട ജലസേചന പദ്ധതി ആരംഭിച്ചത്. തെന്‍മല ഡാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ശുചിമുറിയും വെളിച്ചവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. ക്വാര്‍ട്ടേഴ്‌സ് പരിസരത്തു നിന്നു സാധനങ്ങള്‍ മോഷണം പോയതില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പുതിയ പരാതി നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.
Post Your Comments