ചെന്നൈ: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്നും ‘ജയ് ശ്രീറാം’ വിളിച്ച് ആക്രമണം നടക്കുന്നുവെന്നും തനിക്ക് അഭിപ്രായമില്ലെന്ന് പ്രമുഖ സംവിധായകന്‍ മണിരത്നം. ആള്‍ക്കൂട്ട ആക്രമണം രാജ്യത്ത് നടക്കുന്നുവെന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയ കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് മോദിക്ക് നല്‍കിയ കത്തില്‍ തന്‍റെ പേരില്‍ ഒപ്പിട്ടിരിക്കുന്നത് മറ്റാരോ ആണെന്നും അദ്ദേഹം അറിയിച്ചു.ഉത്തര്‍പ്രദേശിലുണ്ടായ സംഭവത്തിന്റെ പേരില്‍ വിവിധ മേഖലയില്‍ നിന്നുള്ള 49 പേർ പ്രധാനമന്ത്രിക്ക് എതിർപ്പറിയിച്ചു കത്തയച്ചിരുന്നു.
ഇതിൽ മണിരത്നത്തിന്റെ പേരും ഒപ്പും ഉണ്ടായിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സ്വന്തം ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ ആയിരുന്നു. പ്രചരിക്കുന്ന വിധത്തില്‍ ഒരു കത്ത് താന്‍ കണ്ടിട്ടില്ല. അതില്‍ പറയപ്പെടുന്ന തന്റെ പേരിലെ ഒപ്പ് വ്യാജമാണെന്നും അദ്ദേഹം അറിയിച്ചു. അതെ സമയം 49 പേരുടെ കത്തിന് മറുപടിയായി മോദിയെ അനുകൂലിച്ച് വിവിധ മേഖലയില്‍ നിന്നുള്ള 60 പ്രമുഖര്‍ അദ്ദേഹത്തിന് കത്തയയ്ക്കുകയും ചെയ്തിരുന്നു.
ബോളീവുഡ് നടി കങ്കണ റണാവത്, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂന്‍ ജോഷി, നര്‍ത്തകിയും എംപിയുമായ സൊനാല്‍ മാന്‍ സിങ്, ഡയറക്ടര്‍മാരായ മധുര്‍ ഭണ്ഡാര്‍കര്‍, വിവേക് അഗ്‌നിഹോത്രി, വാദ്യകലാകാരനായ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് എന്നിവരടങ്ങുന്ന സംഘമാണ് മോദിയെ അനുകൂലിച്ച് കത്തെഴുതിയത്.
Post Your Comments