മുംബൈ: പ്രോ കബഡി ലീഗ് കാണാനും ആസ്വദിക്കാനും ഇന്ത്യൻ ക്രിക്കറ്റിന്റെ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയുമെത്തി.ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ ക്യാപ്റ്റന്‍ ഇന്ത്യന്‍ ടീമില്‍ കബഡി ടീമുണ്ടാക്കിയാല്‍ ആരൊക്കെ കളിക്കുമെന്ന ചോദ്യത്തിനും ഉത്തരം നല്‍കി. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കാണ് ടീമില്‍ കൊഹ്‌ലി പ്രഥമ പരിഗണന നല്‍കുന്നത്. രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍ എന്നിവര്‍ തീര്‍ച്ചയായും ടീമിലുണ്ടാകുമെന്ന് പരിപാടിക്കെത്തിയ വിരാട് കൊഹ്‌ലി പറഞ്ഞു
കബഡി കളിക്കാന്‍ വലിയ രീതിയിലുള്ള കായികക്ഷമത ആവശ്യമാണെന്ന് കൊഹ്‌ലി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ധോണിയും ജഡേജയും തീര്‍ച്ചയായും കളിക്കും. ഉമേഷ് യാദവ് വളരെ കരുത്തനാണ്. പന്തും മോശമല്ല. ബുംറയ്ക്കും തിളങ്ങാന്‍ കഴിയും. തന്നെക്കാള്‍ ശാരീരികക്ഷമയുള്ളവരാണ് ഇവരെന്നതിനാല്‍ താന്‍ ടീമിലില്ല.
കബഡി കളി താന്‍ നന്നായി ആസ്വദിക്കാറുണ്ടെന്നും കൊഹ്‌ലി വെളിപ്പെടുത്തി. പ്രോ കബഡി ലീഗില്‍ രാഹുല്‍ ചൗധരിയാണ് കോലിയുടെ ഇഷ്ടതാരം. രാഹുല്‍ ചൗധരിയും അജയ് താക്കൂറും ക്രിക്കറ്റില്‍ താനും ധോണിയും പോലെയാണെന്ന് കൊഹ്‌ലി പറയുന്നു. വര്‍ഷങ്ങളായി സ്ഥിരതയോടെ കളിക്കുന്ന രാഹുല്‍ ആണ് തന്റെ ഫേവറിറ്റ്. പ്രോ കബഡി ലീഗിന് ഇന്ത്യന്‍ കായിക രംഗത്ത് കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ കബഡി കളിക്കാരുടെ മികവാണ് കളിയെ ലോകോത്തരമാക്കിയതെന്നും കൊഹ്‌ലി പറഞ്ഞു.
Post Your Comments