Latest NewsInternational

ഇന്ത്യക്കാരനെ വംശീയമായി അധിക്ഷേപിച്ച ചൈനീസ് വംശജന് ശിക്ഷ വിധിച്ചു

സിംഗപ്പൂർ : ഇന്ത്യക്കാരനെ വംശീയമായി അധിക്ഷേപിച്ച ചൈനീസ് വംശജന് ശിക്ഷ വിധിച്ചു. സിംഗപ്പൂരിൽ 33 കാരനായ രാമചന്ദ്രന്‍ ഉമാപതിയെന്നയാളെ മോശം വാക്കുകള്‍ ഉപയോഗിച്ച് വംശീയ അധിക്ഷേപം നടത്തിയ 47കാരനായ വില്യം ആവ് ചിന്‍ ചായ്ക്ക് ഒരാഴ്ച്ച തടവും 1000 സിംഗപ്പൂര്‍ ഡോളര്‍ പിഴയുമാണ് സിംഗപ്പൂര്‍ കോടതി വിധിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു ചാംഗി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2-വില്‍ വച്ച് രാമചന്ദ്രന്‍ ലിഫ്റ്റില്‍ കയറാന്‍ എത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. ഉടൻ തന്നെ രാമചന്ദ്രന്‍ ഇത് മൊബൈലില്‍ ചിത്രീകരിച്ച് സിംഗപ്പൂര്‍ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് തെളിവുകള്‍ കണ്ടെത്തി ചായ്‌യെ അറസ്റ്റുചെയ്യുകയും കോടതിക്ക് ഹാജരാക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button