ഇടുക്കി: മൂന്നാറില്‍ ആവശ്യമായ രേഖകളില്ലാതെ സര്‍വീസ് നടത്തിയിരുന്ന അനധികൃത ഓട്ടോ സര്‍വീസുകള്‍ക്ക് തടയിട്ട് പോലീസ്. വാഹന പരിശോധനയില്‍ ആവശ്യമായ രേഖകളില്ലാതെ സര്‍വീസ് നടത്തിയിരുന്ന 150ല്‍ അധികം ഓട്ടോറിക്ഷകള്‍ പോലീസ് പിടിച്ചെടുത്തു. വിനോദസഞ്ചാരികളില്‍ നിന്ന് അമിത കൂലി ഈടാക്കുന്നതടക്കമുള്ള പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
രണ്ടായിരം ഓട്ടോറിക്ഷകളാണ് മൂന്നാറില്‍ സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ ഇതില്‍ പകുതിയിലധികം എണ്ണത്തിനും ആവശ്യമായ രേഖകള്‍ ഇല്ല. ഓണക്കാലത്ത് മൂന്നാറിലെ ഗതാഗത കുരുക്ക് ഒഴിവാക്കുകയും സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇത്തരം ഓട്ടോ ഓടിക്കുന്നവര്‍ വിനോദസഞ്ചാരികളില്‍ നിന്ന് അമിത കൂലി വാങ്ങുന്നതായും പോലീസിന് പരാതി ലഭിച്ചിരുന്നു. ഈ സഹാചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് നടത്തിയ ആദ്യഘട്ട പരിശോധനയിലാണ് മതിയായ രേഖകളില്ലാത്ത 150 ഓട്ടോറിക്ഷകള്‍ പിടിച്ചെടുത്തത്.
പരിശോധന കര്‍ശനമാക്കിയതോടെ മൂന്നാര്‍ ടൗണിലെ ഓട്ടോറിക്ഷകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പെരിയവാര, മാട്ടുപ്പെട്ടി, ദേവികുളം, എന്നിവിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഓട്ടോ ഓടിക്കുന്നുണ്ടോയെന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. മൂന്നാര്‍ പഞ്ചായത്തും ഓട്ടോകളുടെ ക്യത്യമായ എണ്ണം കണ്ടെത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കി വിവിധ വകുപ്പുകളുടെ സ്റ്റിക്കര്‍ പതിപ്പിച്ച ഓട്ടോകള്‍ മാത്രമേ മൂന്നാറില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കൂ എന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു
Post Your Comments