ദുബായ്: പുതിയ നിയമ പ്രകാരം ഫാമിലി വിസയിലുള്ള പുരുഷന്മാർക്ക് യുഎഇ വർക്ക് പെർമിറ്റ് ലഭിക്കും. അവരുടെ കുടുംബങ്ങളുടെ സ്പോൺസർഷിപ്പിന് കീഴിലുള്ള പുരുഷന്മാർക്കാണ് പെർമിറ്റ് കിട്ടുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ഇറക്കി.
ഫാമിലി വിസയിലുള്ള പുരുഷന്മാരെ തൊഴിലുടമകൾക്ക് ജോലിയിൽ എടുക്കാനും വർക്ക് പെർമിറ്റ് നൽകാനും ഇനി സാധിക്കും. വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള ചട്ടങ്ങൾ സംബന്ധിച്ച് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി നാസർ ബിൻ താനി അൽ ഹംലി അടുത്തിടെ പുറത്തിറക്കിയ പ്രമേയം നടപ്പാക്കുന്നതിനാണ് ഈ നീക്കം. മുമ്പ് ഈ പെർമിറ്റുകൾ കുടുംബത്തിന്റെ സ്പോൺസർഷിപ്പിന് കീഴിലുള്ള സ്ത്രീകൾക്ക് മാത്രമായാണ് നൽകിയിരുന്നത്.
“കുടുംബങ്ങൾക്ക് പ്രതിമാസ വരുമാന സ്രോതസ്സ് വർദ്ധിപ്പിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിലൂടെ അവർക്ക് സ്ഥിരത നൽകാനാണ് പ്രമേയം ലക്ഷ്യമിടുന്നത്”.മന്ത്രാലയത്തിന്റെ മാനവ വിഭവശേഷി അണ്ടർസെക്രട്ടറി സെയ്ഫ് അഹമ്മദ് അൽ സുവൈദി പറഞ്ഞു:
.
Post Your Comments