![](/wp-content/uploads/2019/07/mamtha-1.jpg)
കൊച്ചി : മംമ്ത മോഹൻദാസ് ഭക്ഷ്യോല്‍പ്പന്ന വിപണിയിലെ മുന്‍നിരക്കാരായ ഡബ്ള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസിഡറാകുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി നടി ശോഭനയായിരുന്നു മഞ്ഞിലാസ് ഡബ്ള്‍ ഹോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍. വരുന്ന മൂന്നു വര്‍ഷം കൊണ്ട് രാജ്യത്തെ മുഴുവന്‍ ചെറുകിട വ്യാപാര ശാലകളിലേക്കും കടന്നു ചെല്ലുക എന്നതാണ് ഡബ്ള്‍ ഹോഴ്‌സിന്റെ മാതൃകമ്പനിയായ മഞ്ഞിലാസ് ഫുഡ് ടെക് ലക്ഷ്യമിടുന്നത്.
വരാനിരിക്കുന്ന വിപണി വിപുലീകരണത്തോടൊപ്പമാണ് പുതിയ അംബാസഡറായി മലയാളികളുടെ പ്രിയ നടി മംമ്തയുടെ കടന്നു വരവ്.അടുത്ത മൂന്നു വര്‍ഷത്തേക്കാണ് മംമ്ത കരാര്‍ ഒപ്പു വച്ചിരിക്കുന്നത്.
Post Your Comments