കാൻപുർ : മൂന്ന് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി.സംഭവത്തെത്തുടർന്ന് ജനങ്ങൾ പ്രതിഷേധിച്ചു.ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം.പ്രതിക്കായി പോലീസും നാട്ടുകാരും തെരച്ചിൽ ഊർജിതമാക്കി. സ്ഥലത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ആശങ്ക വർദ്ധിച്ചതിനാലാണ് പ്രതിഷേധം ഉണ്ടായതെന്ന് എഎസ്പി അജയ് കുമാർ പറഞ്ഞു.മുത്തശ്ശിയെ കാണാൻ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്ന് വയസുകാരിയെ, ബന്ധുവിനെ കാണാനെത്തിയ യുവാവാണ് പീഡിപ്പിച്ചതെന്നാണ് വിവരം.കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് പോലീസിൽ പരാതി നൽകിയത്.
Post Your Comments