പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ള മൂന്നുപേര്‍ക്ക് പുതിയ സ്ഥാനം നല്‍കിയതില്‍ സി.പി.എം ജില്ലാകമ്മറ്റിയില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പ്. പ്രതിയായ എസ്.എഫ്.ഐ നേതാവിനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി ഉയര്‍ത്തിയപ്പോള്‍ ഡി.വൈ.എഫ്.ഐ നേതാവിന് ബ്ലോക്ക് സെക്രട്ടറി സ്ഥാനം നല്‍കി. ശബരിമല യുവതീ പ്രവേശവിഷയവുമായി ബന്ധപ്പെട്ട് കര്‍മസമിതി നടത്തിയ മാര്‍ച്ചില്‍ സി.പി.എം ഏരിയകമ്മറ്റിയില്‍ നിന്നുണ്ടായ കല്ലേറില്‍ ചന്ദ്രന്‍ ഉണ്ണിത്താന് ഗുരുതരമായ പരുക്കേറ്റിരുന്നു.
ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ മേഖല കണ്‍വെന്‍ഷനുകളിലും, ഭരവാഹി തിരഞ്ഞെടുപ്പിലും പാര്‍ട്ടി നേതാക്കള്‍ ഇടപെടരുതെന്ന പ്ലീനം തീരുമാനം നിലനില്‍ക്കെ പലതിലും ജില്ലയിലെ ചില നേതാക്കള്‍ കടന്നുകയറുകയാണെന്ന വിമര്‍ശനം ഡി.വൈ.എഫ് ഐ ജില്ലാകമ്മറ്റിയും ഉന്നയിച്ചു.
കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എസ്.എഫ്. ഐ നേതാവ് എ. ഷെഫീഖിന് എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയേറ്റില്‍ സ്ഥാനം നല്‍കി. കേസില്‍ ഉള്‍പ്പെട്ട ഡി.വൈ.എഫ്.ഐ അടൂര്‍ ബ്ലോക്ക്‌സെക്രട്ടറി എം.സി.അഭീഷ് പുതിയ കമ്മിറ്റിയില്‍ ബ്ലോക്ക് പ്രസിഡന്റാണ്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ബ്ലോക്ക് ഖജാന്‍ജി ശ്രീഹരിയാണ് ഡി.വൈ.എഫ്.ഐ അടൂര്‍ ബ്ലോക്ക് കമ്മറ്റിയിലെ പുതിയ സെക്രട്ടറി. ഇതിനെതിരെയാണ് സി.പി.എം ജില്ലാകമ്മറ്റിയിലെ ഒരുവിഭാഗം എതിര്‍പ്പുന്നയിച്ചത്.
Post Your Comments