![kerala police](/wp-content/uploads/2019/07/kerala-police-1.jpg)
തൃശൂര്‍: പാലക്കാട് ജില്ലാ സായുധസേനാക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ കുമാറിന്റെ മരണത്തെക്കുറിച്ച് പാലക്കാട് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. തൃശൂര്‍ ഡിഐജി എസ്. സുരേന്ദ്രനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് കുമാർ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആദിവാസിയെന്ന നിലയില്‍ പീഡിപ്പിക്കാറുണ്ടെന്നും അമിതമായി ജോലി ചെയ്യിക്കാറുണ്ടെന്നുമായിരുന്നു ആരോപണം.
Post Your Comments