തിരുവനന്തപുരം: രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പൊലീസിന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അഖില്‍ ഫോണില്‍ ബന്ധപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൊല്ലപ്പെട്ട രാഖിയെ നാലു വര്‍ഷമായി അറിയാമെന്നും അഖില്‍ പറഞ്ഞു. രാഖിയെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്ന് രാഖി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അഖില്‍ പറയുന്നു.
അതേസമയം അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.’ജൂണ്‍ 21ന് രാഖിയെ കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറില്‍ കയറ്റി ധനുവച്ചപുരത്ത് ഇറക്കിവിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവള്‍ പിന്‍മാറാതെ എന്റെ പുറകേ നടക്കുകയായിരുന്നു.
ഞാന്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചു.എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കില്‍ ഇതിനു മുന്‍പേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലില്‍ കിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ 27ന് വൈകിട്ട് 7ന് രാജധാനി എക്‌സ്പ്രസില്‍ യാത്രതിരിച്ച് ഡല്‍ഹിയിലെത്തി 29ന് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.’- ഇതാണ് അഖിലിന്റെ വാദം.
Post Your Comments