ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ദ്വിദിന കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള സൈനിക വിന്യാസം ശക്തമാക്കി കേന്ദ്രം. ഇതിന്റെ ഭാഗമായി അര്‍ധസൈനിക വിഭാഗത്തില്‍നിന്നുള്ള 10,000 സൈനികരെ കൂടി ജമ്മു കശ്മീരിലേക്ക് അയക്കും. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നൽകി. ജമ്മു കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയ അജിത് ദോവല്‍ അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
നിലവില്‍ ഒരോ കമ്പനിയിലും 100 സൈനികര്‍ വീതമുള്ള 100 കമ്പനിയെയാണ് ജമ്മു കശ്മീരിലേക്ക് അയക്കുന്നത്. ദേശീയ മാധ്യമങ്ങൾ ഈ നീക്കം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റേയും മുന്നോടിയായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കശ്മീര്‍ താഴ്‌വരയിലെ സുുരക്ഷ ശക്തമാക്കിക്കൊണ്ട് 100 കമ്പനി സൈനികരെ നിയോഗിച്ചതാണ്. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവരെ തിരിച്ചു വിളിക്കുകയായിരുന്നു.
എസ്എസ്ബിയില്‍ നിന്നുള്ള 30 കമ്പനിയും, ബിഎസ്എഫ്, ഐടിബിപി, സിആര്‍പിഎഫില്‍ നിന്നുള്ള 50 കമ്പനിയും, എന്നീ വിഭാഗങ്ങളില്‍ നിന്നും 10 വീതം കമ്പനികളുമാണ് അതിര്‍ത്തിയിലേക്ക് നിയോഗിച്ചിരിക്കുന്നത്. അടുത്തിടെ അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി നാല്‍പ്പതിനായിരം അര്‍ധസൈനികരെ കശ്മീരില്‍ വിന്യസിച്ചിരുന്നു. ഇത് കൂടാതെയാണ് ഇപ്പോൾ വീണ്ടും സൈനികരെ വിന്യസിക്കുന്നത്.
Post Your Comments