മലപ്പുറം: കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസർ പിടിയില്‍. മലപ്പുറം എടവണ്ണ വിഇഒ കൃഷ്ണദാസിനെയാണ് വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രനും സംഘവും പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ മൂവായിരം രൂപയും വിജിലൻസ് കണ്ടെടുത്തു എടവണ്ണ സ്വദേശി നൽകിയ പരാതിയിലാണ് നടപടി .
പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായുള്ള ലൈഫ് ഭവന പദ്ധതി പ്രകാരം നല്കുന്ന തുകയില്‍ നിന്നും മൂവായിരം രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തന്നാൽ മാത്രമേ തന്നാല്‍ മാത്രമേ 75000 രൂപ അനുവദിക്കുകയുള്ളൂവെന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. നിരവധി പേരില്‍ നിന്ന് പണം വാങ്ങിയതായും ആരോപണമുണ്ട്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയില്‍ ഹാജരാക്കും.
Post Your Comments