KeralaLatest News

ഫ്രാങ്കോമുളയ്ക്കലിനെതിരായ പീഡന പരാതി; ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ചയെന്ന് ആരോപണവുമായി സിസ്റ്റര്‍ അനുപമ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗകേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി കന്യാസ്ത്രീകള്‍. ഫോറന്‍സിക് ലാബിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ പറഞ്ഞു.  കന്യാസ്ത്രീകള്‍ നല്‍കിയ അപേക്ഷ പ്രകാരം കോടതി നടത്തിയ പരിശോധനയില്‍ ഇക്കാര്യം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.

മുഴുവന്‍ തെളിവുകളും അടങ്ങിയ പുതിയ ഡി.വി.ഡി നല്‍കാന്‍ കോടതി ഉത്തരവിട്ടു. കേസില്‍ വിചാരണ തുടങ്ങാന്‍ വൈകുന്നതില്‍ കന്യാസ്ത്രീകള്‍ സംശയവും പ്രകടിപ്പിച്ചു. പാല മജിസ്‌ട്രേറ്റ് കോടതി കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നീക്കം വിവാദമായിരുന്നു.

പൊലീസ് സമര്‍പ്പിച്ച ഫ്രാങ്കോയുടെ ശബ്ദരേഖ അടക്കമുള്ള നിര്‍ണായക തെളിവുകള്‍ അപൂര്‍ണ്ണമാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇത് ഫ്രാങ്കോ ഇടപെട്ട് നടത്തിയ അട്ടിമറിയാണെന്നാണ് ആരോപണം. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനെ കുറിച്ച് വാദിഭാഗം അന്വേഷിച്ചപ്പോഴാണ് തെളിവുകള്‍ അപൂര്‍ണമാണെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബ് കോടതിക്ക് നല്‍കിയ ഡി.വി.ഡി അല്ല പോലീസിന് നല്‍കിയത്. പൊലീസിന് നല്‍കിയ ഡി.വി.ഡി യില്‍ ഒരു ഫോള്‍ഡര്‍ കുറവാണ്. ഫ്രാങ്കോയുടെ ശബ്ദരേഖ അടക്കമുള്ള ഈ ഫോള്‍ഡര്‍ പൊലീസിന് നല്‍കാതിരുന്നത് കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button