ദിവസം കുറഞ്ഞത് ഒരു തേങ്ങയെങ്കിലും പാചകാവശ്യത്തിനായി എടുക്കാത്ത വീടുകള്‍ കേരളത്തിലുണ്ടാകില്ല. എന്നാല്‍ പലര്‍ക്കും അറിവില്ലാത്ത കാര്യമാണ് തേങ്ങാവെള്ളത്തിന്‍റെ പോഷകമൂല്യം. ഭാരം കുറക്കാനും,ത്വക്കിനു തിളക്കം വര്‍ദ്ധിപ്പിക്കാനും ബി.പി ക്രമീകരിക്കാനും ദഹനം ക്രമപ്പെടുത്താനും അങ്ങനെ നിരവധി ഗുണങ്ങളുണ്ട് തേങ്ങവെള്ളത്തിന്. മറ്റു പാനിയങ്ങളെക്കാള്‍ (ജലം ഒഴികെ)തേങ്ങാവെളളത്തില്‍ കൊഴുപ്പിന്‍റെ അളവ് കുറവാണ്. ഡയറ്റു നോക്കുന്നവര്‍ തേങ്ങാവെള്ളം കുടിക്കുന്നതോടെ വിശപ്പു കുറയും വയറു നിറഞ്ഞതായി ഫീല്‍ ചെയ്യും.
മുഖത്തെ കരുവാളിപ്പിനും മുഖക്കുരുക്കള്‍ കുറയാനും തേങ്ങാവെള്ളം നല്ലതാണ്. ദിവസവും കുടിക്കുന്നത് നല്ലൊരു മോയിസ്‌ചൈറസറിന്‍റെ ഫലം നല്കും. മുഖത്തെ അധിക എണ്ണമയം മാറ്റുന്നു. സ്‌കിന്നിലെ പ്രശ്‌നങ്ങള്‍ മാറ്റുന്നു.തേങ്ങ ചിരകിയത് മുഖത്തു തേച്ചു പിടിപ്പിക്കുന്നതും നിറം വര്‍ദ്ധിക്കാനും മുഖം വ്യത്തിയാകാനും സഹായിക്കും. ഭക്ഷത്തിനു മുമ്പും ശേഷവും ഉള്ള ദഹനപ്രശനങ്ങള്‍ക്കുള്ള പ്രതിവിധിയാണ് തേങ്ങ വെള്ളം. വലിയ അളവിലുളള ഫൈബര്‍ സാന്നിധ്യം ദഹനപ്രശ്‌നങ്ങളെ കുറക്കുന്നു. പഴക്കം ചെന്ന വയറെരിച്ചില്‍ മാറാന്‍ സഹായിക്കുന്നു.
വലിയ വിലകൊടുത്തു വാങ്ങുന്ന എനര്‍ജി ഡ്രിങ്കുകളെക്കാള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ തേങ്ങാവെള്ളത്തിനു കഴിവുണ്ട്. ദീര്‍ഘനേരത്തെ കായിക അദ്ധ്വാനത്തിനു ശേഷവും വ്യായാമങ്ങള്‍ക്കു ശേഷവും ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ധാതുക്കള്‍ വീണ്ടെടുക്കാനായി തേങ്ങാവെള്ളം സഹായകമാണ്. 295 mg പൊട്ടാഷ്യവും 5 mg പ്രക്യതിദത്ത പഞ്ചസാരയുമാണ് ഒരുഗ്ലാസ് തേങ്ങാവെള്ളത്തില്‍അടങ്ങിയിരിക്കുന്നത്.വന്‍ വില കൊടുത്താല്‍ വിപണിയില്‍ കിട്ടുന്ന ഹെല്‍ത്ത് ഡ്രിങ്കുകളെ അപേക്ഷിച്ച് രണ്ട് മടങ്ങ് അധികം പൊട്ടാഷ്യം തേങ്ങാവെള്ളത്തിലുണ്ട്. പഞ്ചസാരയാകട്ടെ അഞ്ചു മടങ്ങ് കുറവാണെന്ന പ്രത്യേകതയും. വിയര്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകള്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാക്കുമ്പോള്‍ അത് തടയാന്‍ തേങ്ങാവെള്ളത്തിനാകും. ഇലക്ടോലൈറ്റുകള്‍ ധാരാളം അടങ്ങിയിട്ടുളള പാനിയമാണ് തേങ്ങാവെള്ളം. രക്തസമ്മര്‍ദ്ദം ബാലന്‍സ് ചെയ്യാന്‍ ഇതിലൂടെ കഴിയുന്നു. കാല്‍ഷ്യം,മഗ്നിഷ്യം,സിങ്ക്,ഇരുമ്പ് എന്നിവയും തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. മറ്റേതൊരു ഫലത്തോടും കിടപിടിക്കുന്നതാണ് തേങ്ങാവെള്ളത്തിന്‍റെ പോഷകമൂല്യങ്ങള്‍. നമ്മുടെ നാട്ടില്‍ യഥേഷ്ടം കിട്ടും എന്നതും പ്രത്യേകതയാണ്. തേങ്ങാവെള്ളത്തിന്‍റെ മൂല്യം നാം തിരിച്ചറിയുന്നില്ല എന്നു മാത്രം.
Post Your Comments