കിന്‍ഷാസ : എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നല്‍കി. ഇതുവരെ രോഗബാധ ഉള്‍പ്രദേശങ്ങളില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് രാജ്യത്തെ രണ്ടാമത്തെ നഗരമായ ഗോമയില്‍ ഒരാള്‍ മരിച്ചത് ആശങ്കയുണ്ടാക്കുന്നു.
റുവാണ്ടയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമായതിനാല്‍ ആയിരക്കണക്കിനു പേര്‍ ദിവസവും അതിര്‍ത്തി കടന്നു യാത്ര ചെയ്യുന്നതും ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു. റുവാണ്ടയില്‍ ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോംഗോയില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്കു വിധേയരാക്കുന്നുമുണ്ട്. മധ്യആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് ബാധ മൂലം കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 1700 പേര്‍ മരണമടഞ്ഞു. 2014 16 ല്‍ പശ്ചിമാഫ്രിക്കയില്‍ രോഗം പടര്‍ന്നതിനു ശേഷമുണ്ടായ രണ്ടാമത്തെ രൂക്ഷമായ രോഗപ്പകര്‍ച്ചയാണ് ഇപ്പോഴത്തേത്.
Post Your Comments