ട്രിപ്പോളി: ബോട്ടപകടത്തിൽ 150പേർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ലിബിയയിൽ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തു 250 ല്‍ അധികം പേരുമായി സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ഇതില്‍ നൂറിലധികം പേരെ രക്ഷപ്പെടുത്തിയെന്നു ലിബിയന്‍ നാവികസേനാ അധികൃതര്‍ അറിയിച്ചു.ബോട്ടില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയതാണ് ബോട്ട് മാറിയാന്‍ കാരണം. മെഡിറ്ററേനിയനിലെ അഭയാര്‍ത്ഥി മരണം ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് ഏജന്‍സി വാക്താവ് ചാര്‍ളി യാക്സിലി പറഞ്ഞു. അതേസമയം മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത് മാറിയേക്കുമെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കുന്നു
Post Your Comments