Latest NewsIndia

ചെറുകിട വ്യാപാരികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു; കുറഞ്ഞ പെന്‍ഷന്‍ 3000 രൂപ

രാജ്യത്തെ മൂന്നര ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ വഴി പദ്ധതിയില്‍ ഓണ്‍ലൈനായി അംഗമാകാം

ന്യൂദല്‍ഹി: ചെറുകിട വ്യാപാരികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിക്ക് തുടക്കമായി. പദ്ധതി സംബന്ധിച്ച്‌ മോദി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ഈ ആഴ്ച തന്നെ ആരംഭിക്കും. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് പദ്ധതി തുടങ്ങുന്നത്.. പ്രധാനമന്ത്രി ലഘു വ്യാപാരി മന്‍ ധന്‍ യോജനയെന്നാണ് പേര്. മൂന്നു കോടിയിലേറെ പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.പുതിയ ബജറ്റില്‍ പദ്ധതിക്ക് 750 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ പ്രത്യേക നിധി രൂപീകരിക്കും. നിധി കൈാര്യം ചെയ്യുക, രേഖകള്‍ സൂക്ഷിക്കുക, പണം വിതരണം ചെയ്യുക തുടങ്ങിയ ചുമതലകള്‍ എല്‍ഐഎസിയെയാണ് കേന്ദ്രം ഏല്‍പ്പിച്ചിരിക്കുന്നത്.

രാജ്യത്തെ മൂന്നര ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ വഴി പദ്ധതിയില്‍ ഓണ്‍ലൈനായി അംഗമാകാം. എന്നു മുതല്‍ അംഗമാകാം എന്ന് അറിയിക്കും. ആഗസ്ത് 15 ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.സ്വയം തൊഴില്‍ കണ്ടെത്തിയവര്‍, ചെറുകിട വ്യാപാരികള്‍, നെല്ലുകുത്ത് മില്‍ ഉടമകള്‍, എണ്ണയാട്ടു മില്‍ ഉടമകള്‍, വര്‍ക്ക് ഷോപ്പ് ഉടമകള്‍, കമ്മീഷന്‍ ഏജന്റുമാര്‍, റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍, ചെറിയ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവരുടെ ഉടമകള്‍, ചെറിയ കച്ചവടക്കാര്‍ തുടങ്ങിയവർക്ക് പദ്ധതിയിൽ ചേരാം.

18 മുതല്‍ 40 വരെ വയസ്സുള്ളവർക്ക് പദ്ധതിയില്‍ ചേരാം.പ്രതിവര്‍ഷം വിറ്റുവരവ് ഒന്നരക്കോടിയില്‍ താഴെയായിരിക്കണം. ദേശീയ പെന്‍ഷന്‍ പദ്ധതി, എംപ്‌ളോയീസ് സ്‌റ്റേറ്റ് ഇന്‍ഷഫറന്‍സ് പദ്ധതി, എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയില്‍ അംഗമായവര്‍ക്ക് ഇതില്‍ ചേരാനാവില്ല. ആദായ നികുതി പരിധിയിലാണെങ്കിലും അംഗത്വ ലഭിക്കില്ല.60 വയസ് തികയുമ്പോള്‍ മുതല്‍ മാസം 3000 രൂപ ലഭിക്കും.18 വയസുള്ളവര്‍ മാസം അടയ്‌ക്കേണ്ടത് 55 രൂപ. 40 വയസുള്ളവര്‍ അടയ്‌ക്കേണ്ടത് 200 രൂപ.ഒരാള്‍ ചേരുന്ന അന്നു മുതല്‍ അവരയ്ക്കുന്ന തുകയ്ക്ക് തുല്യമായ തുക കേന്ദ്രവും അടയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button