ദുബായ് : യുഎഇയിൽ ഫോൺ വഴിയോ ഇമെയിൽ വഴിയോ വ്യക്തി വിവരങ്ങളോ, ബാങ്കിങ് വിവരങ്ങളോ കൈ മാറരുതെന്ന് മുന്നറിയിപ്പ്. വ്യക്തിവിവരങ്ങൾ ചോർത്തി പണം തട്ടാൻ പുതിയ രീതികളെന്ന് ചൂണ്ടികാട്ടി യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് (ഐ.സി.എ.) ട്വിറ്ററിലൂടെ തട്ടിപ്പിനെക്കുറിച്ച് അറിയിച്ചത്.
Don't disclose or share your personal and banking details by phone! pic.twitter.com/fetz7gWUbA
— Identity, Citizenship, Customs & Port Security UAE (@UAEICP) July 25, 2019
ഉപഭോക്താക്കളുടെ വിവരങ്ങൾ ഫോൺ വഴി ഐ.സി.എ. ആവശ്യപ്പെടില്ല. ഇത് തട്ടിപ്പിന്റെ പുതിയൊരു പതിപ്പാണ്.600530003 എന്ന ഫോൺ നമ്പറിൽ അധികൃതരുമായി ബന്ധപ്പെടാമെന്നും ഇത്തരത്തിലുള്ള ഫോൺ കോളുകൾ ലഭിച്ചാൽ വിവരമറിയിക്കണമെന്നും ഐ.സി.എ. വ്യക്തമാക്കി.
Post Your Comments