കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ 48 മണിക്കൂറിനുള്ളില്‍ മൂന്ന് കൊലപാതകങ്ങള്‍. ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മനോരോഗിയായ ഒരു കൊലയാളിയാകാമെന്നാണ് പൊലീസിന്റെ സംശയം. കൊലയാളിയെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പോലീസ് ഇന്‍സ്പെക്ടര്‍മാരും 11 കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടുന്നതാണ് സംഘം.
കൊലപാതകത്തിന്റെ രീതി കാണുമ്പോള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത് ഒരേ വ്യക്തിയാണെന്ന് ഊഹിക്കേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. ഇരയായിരിക്കുന്നവര്‍ ഭവനരഹിതരാണ്. കൊലപാതക ലക്ഷണങ്ങള്‍ മനോരോഗിയായ കൊലയാളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഭുവനേശ്വര്‍-കട്ടക്ക് പോലീസ് കമ്മീഷണര്‍ സത്യജിത് മൊഹന്തി പറഞ്ഞു. കൊലയാളിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് അപകടകരമാണെന്നും കട്ടക്കില്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് റാണിഹാത് പാലത്തില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തത്. രണ്ട് മൃതദേഹങ്ങള്‍ എസ്സിബി മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നും മറ്റൊന്ന് സമീപത്തുള്ള ഒഎംപി മാര്‍ക്കറ്റില്‍ നിന്നും ബുധനാഴ്ച രാവിലെ കണ്ടെടുക്കുകയയായിരുന്നു.
മൂന്ന് മൃതദേഹങ്ങളുടെയും തൊണ്ട അറുത്തതായും തല കനത്ത വസ്തു ഉപയോഗിച്ച് തകര്‍ത്തതായുമാണ് കാണപ്പെട്ടിരുന്നത്. പോലീസ് രാത്രി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും ഭവനരഹിതരോട് ഷെല്‍ട്ടര്‍ ഹോമുകളില്‍ ഉറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
1998 ല്‍ ബെര്‍ഹാംപൂരില്‍ 9 പേരെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കുറ്റവാളിയുടെ ഓര്‍മയാണ് നിലവിലെ കൊലപാതകങ്ങള്‍ നല്‍കുന്നത്. ‘സ്റ്റോണ്‍മാന്‍’ എന്നായിരുന്നു ഈ കൊലപാതകി അറിയപ്പെട്ടിരുന്നത്.
Post Your Comments