കൊച്ചി: കുസാറ്റിലെ സുരക്ഷാവീഴ്ച്ചക്കെതിരെ ഗവേഷക വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി അധികാരികള്‍ക്ക് പരാതി നല്‍കി. ഓള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്സ് അസോസിയേഷന്‍ കുസാറ്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. ജൂലൈ 21ന് വൈകീട്ട് യൂണിവേഴ്സിറ്റി ലൈബ്രറിയുടെ സമീപത്തുള്ള റോഡിലൂടെ ഒറ്റക്ക് നടന്നു വരികയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ഒരാൾ നഗ്നതാ പ്രദർശനം നടത്തിയിരുന്നു. അതുവഴി വന്ന നാല് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് യൂണിവേഴ്സിറ്റി സെന്‍ട്രല്‍ ലൈബ്രറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മുന്നില്‍ ഹാജരാക്കിയിട്ടും ആക്രമിയെ രക്ഷപെടുത്താനാണ് അയാൾ ശ്രമിച്ചത്. തുടർ നടപടികൾ സ്വീകരിക്കാതിരുന്നതോടെയാണ് വിദ്യാർഥികൾ പരാതി നൽകാൻ തീരുമാനിച്ചത്.
Post Your Comments