Latest NewsIndia

ധോണിക്ക് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തേണ്ടതില്ല; മറ്റു സൈനികർക്കൊപ്പം അദ്ദേഹം നാടിനെ സംരക്ഷിക്കുമെന്ന് കരസേനാ മേധാവി

ന്യൂഡൽഹി: സൈനിക സേവനത്തിനായി പോകുന്ന മഹേന്ദ്രസിങ് ധോണിക്ക് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തേണ്ടതില്ലെന്നും മറ്റ് സൈനികരെ പോലെ തന്നെ അദ്ദേഹം നാടിനെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി കരസേനാ മേധാവി ബിപിൻ റാവത്ത്. ഏതൊരു സൈനികനെയും പോലെ സംരക്ഷകന്റെ റോളാണ് ധോണിക്ക്. തന്നിൽ നിക്ഷിപ്തമായിരിക്കുന്ന സൈനിക ചുമതലകൾ നിറവേറ്റാൻ അദ്ദേഹം പ്രാപ്‌തനാണെന്നും ബിപിൻ റാവത്ത് പറയുകയുണ്ടായി.

സൈനിക യൂണിഫോം മോഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അതേ യൂണിഫോമിൽ ചെയ്യേണ്ട കർത്തവ്യങ്ങൾ നിറവേറ്റാൻ ബാധ്യസ്ഥനാണ്. സൈനിക സേവനത്തിനു മുന്നോടിയായി അടിസ്ഥാന പരിശീലനം ധോണി നേടിക്കഴിഞ്ഞുവെന്നും ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ അദ്ദേഹം പ്രാപ്തനാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button