കല്‍പ്പറ്റ: കെ എസ് ആര് ടി സി ബസിൽ നിന്ന് 34 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി
മുത്തങ്ങയിലാണ് സംഭവം. ബെംഗളൂരു-കോഴിക്കോട് കെ എസ് ആര് ടി സി ബസിലെ യാത്രക്കാരനില്‍ നിന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടിച്ചെടുത്തത്.
34,30,000 രൂപയാണ് ഇദ്ദേഹം കടത്തിയത്. സംഭവത്തില്‍ തമഴ്നാട് മധുര സ്വദേശി മുരുകേശ(53)നെ അറസ്റ്റ് ചെയ്തു. വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും, വയനാട് എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി മുത്തങ്ങ സംസ്ഥാന അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ സുനില്‍ എം കെ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ ബി. ബാബുരാജ്, പി കെ. പ്രഭാകരന്, കെ രമേഷ്, സന്തോഷ്. കെ ജെ, ഷാജിമോന്‍ കെ വി, വിനീഷ്. പി എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സനൂപ്, സുരേഷ് എക്സൈസ് ഡ്രൈവര്‍മാരായ വീരാന്‍ കോയ, ചാക്കോ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Post Your Comments