Latest NewsKerala

കായിക മേളകള്‍ പ്രതിസന്ധിയുടെ വക്കില്‍; സമരം ശക്തമാക്കി കായികാധ്യാപകര്‍

കായിക അധ്യാപകര്‍ സമരം ശക്തമാക്കിയതോടെ സബ് ജില്ലാ തലം മുതലുള്ള സ്‌കൂള്‍ കായിക മേളകളുടെ നടത്തിപ്പ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സബ് ജില്ലയിലെ മേളകളുടെ നടത്തിപ്പ് ചുമതലയുള്ള സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ സംസ്ഥാനത്ത് ഒരിടത്തും കായിക അധ്യാപകര്‍ തയ്യാറായിട്ടില്ല. വകുപ്പ് മേധാവികളുമായി കഴിഞ്ഞ രണ്ട് തവണ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 27 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനും കായിക അധ്യാപകര്‍ തീരുമാനിച്ചിട്ടുണ്ട്.

2017 മുതല്‍ തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കായിക അധ്യാപകരുടെ സമരം. പുസ്തകവും പരീക്ഷയുമുള്ള കായിക വിദ്യാഭ്യാസത്തെ മറ്റ് വിഷയം പോലെ ജനറല്‍ വിഭാഗമായി പരിഗണിക്കണം. 200 കുട്ടികളുള്ള യു.പി സ്‌കൂളില്‍ കായിക അധ്യാപകനെ നിയമിക്കണം. ഹയര്‍സെക്കണ്ടറിയില്‍ തസ്തിക നിര്‍ണയിച്ച് സ്ഥാന കയറ്റം നല്‍കുക തുടങ്ങിയവയാണ് കായിക അധ്യാപകരുടെ ആവശ്യം.

36 ഗെയിംസ് ഇനങ്ങളിലേയും അത്‌ലറ്റിക്, അക്വാട്ടിക് എന്നിവയയിലേയും സബ് ജില്ലാ തലത്തിലെ മല്‍സരങ്ങള്‍ ആഗസ്റ്റ് ആദ്യവാരം മുതലാണ് ആരംഭിക്കേണ്ടത്. ഈ മേളകളുടെ നടത്തിപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് കായിക അധ്യാപകരുടെ നീക്കം. ഇതിന്റെ ഭാഗമായാണ് സബ് ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന സംയുക്ത സമരസമതിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button