Latest NewsIndia

വിമാനയാത്രക്കിടെ യാത്രക്കാരെ നൊമ്പരപ്പെടുത്തി ആറുമാസക്കാരി യാത്രയായി

ന്യൂ ഡല്‍ഹി : പാട്‌ന -ഡല്‍ഹി സ്പൈസ് ജെറ്റ് വിമാനത്തില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബെഗുസാരായി സ്വദേശിയായ രചിത കുമാരിയാണ് മരിച്ചത്. ഹൃദ്രോഗം ബാധിച്ച കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു മരണമെന്ന് ഐജിഐ എയര്‍പോര്‍ട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) സഞ്ജയ് ഭാട്ടിയ പറഞ്ഞു.

എസ്ജി 8481 പട്ന-ഡല്‍ഹി സ്പൈസ് ജെറ്റിലായിരുന്നു യാത്രക്കാരെ നൊമ്പരപ്പെടുത്തിയ സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതമായ ഹൃദ്രോഗം ഉണ്ടായിരുന്നു. കുഞ്ഞിന്റെ ഹൃദയത്തില്‍ ഒരു ചെറിയ ദ്വാരമുണ്ടായിരുന്നെന്നും ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നെന്നും ഡിസിപി വ്യക്തമാക്കി.കുട്ടിയുടെ മാതാപിതാക്കളായ രാജേന്ദ്ര രാജനും ഡിംപിളും ഒപ്പമുണ്ടായിരുന്നു. സംശയകരമായ സാഹചര്യങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നും സഞ്ജയ് ഭാട്ടിയ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button