Latest NewsIndia

പാകിസ്താനില്‍ 40,000ത്തോളം ഭീകരവാദികള്‍; സ്ഥിരീകരിച്ച് ഇമ്രാന്‍ ഖാന്‍; നടപടി വേണമെന്ന് രവീഷ് കുമാര്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കൻ സന്ദർശനത്തിനിടയ്ക്ക് തന്റെ രാജ്യത്ത് 40,000ത്തോളം ഭീകരവാദികള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ച സാഹചര്യത്തിൽ തീവ്ര വാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആ രാജ്യം തയ്യാറാകണമെന്ന് ഇന്ത്യ.

ഭീകരവാദികള്‍ക്കെതിരെ വിശ്വസനീയവും വിട്ടുവീഴ്ച ഇല്ലാത്തതുമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാകണം. ഇതാണ് അതിനുള്ള സമയമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്താനിലെ ഭരണ നേതൃത്വം നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.

പരിശീലനം നേടിയ ഭീകരവാദികളാണ് പാകിസ്താനിലുള്ളത്.അവര്‍ അഫ്ഗാനിസ്താനിലും കശ്മീരിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരികയാണെന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവരുടെ സാന്നിധ്യം സംബന്ധിച്ച സത്യസന്ധമായ വിവരങ്ങളൊന്നും പാകിസ്താനിലെ മുന്‍ സര്‍ക്കാരുകള്‍ അമേരിക്കയെ അറിയിച്ചിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ തുറന്നു സമ്മതിച്ചിരുന്നു. അമേരിക്ക സന്ദര്‍ശനത്തിനിടെ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കവെയാണ് പാകിസ്താനില്‍ 30,000 മുതല്‍ 40,000 വരെ ഭീകരര്‍ ഇപ്പോഴുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button