തിരുവനന്തപുരം: കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനിടെയുണ്ടായ പോലീസ് മര്‍ദ്ദനത്തില്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംഭവം നടന്നപ്പോള്‍ തന്നെ മുഖ്മന്ത്രിയെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും കാനം പറഞ്ഞു. പോലീസിനെതിരെ എടുത്ത നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കാനം കൂട്ടിച്ചേര്‍ത്തു.
അതേസമയം സിപിഐ മാര്ച്ചിനിടെയുണ്ടായ് സംഘര്‍ഷത്തില്‍ പോലീസിനെ വിമര്‍ശിച്ച് മൂവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ എബ്രഹാം രംഗത്തെത്തി. ഇത്രയും മോശമായ പോലീസിനെ കണ്ടിട്ടില്ലെന്ന് എംഎല്‍എ തുറന്നടിച്ചു. എംഎല്‍എ ആണെങ്കില്‍ കയ്യില്‍ വച്ചാല്‍ മതിയെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ ഭാഷ വളരെ മോശമാണെന്നും ഇങ്ങനോ പോലൂസ് ഉണ്ടാകുമോ എന്നും എല്‍ദോ എബ്രഹാം എംഎല്‍എ ചോദിച്ചു. പോലീസ് മോശമായാല്‍ എല്ലാം മോശമാകുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് മര്‍ദ്ദനത്തില്‍ എംഎല്‍എയുടെ കൈ ഒടിഞ്ഞിരുന്നു.
Post Your Comments