കൊല്ലം: ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 50 പവനും അരലക്ഷം രൂപയും നഷ്ടമായി.കൊല്ലം പരവൂരില്‍ ദയാബ്ജി ജംഗ്ഷൻ അനിത ഭവനിൽ മോഹൻലാലിന്റെ വീട്ടിലാണു കവർച്ച നടന്നത്. മോഹൻലാലിനെ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഈ സമയം വീട്ടുകാരെല്ലാം ആശുപത്രിയിൽ ആയതിനാലാണ് മോഷണം നടന്നത്.
മോഹന്‍ലാലിന്‍റെ മകന്‍ ഗിരീഷ് ലാൽ ആശുപത്രിയിൽനിന്ന് ഇന്ന് വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്നുവെന്ന് അറിഞ്ഞത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന മോഷ്ടാക്കൾ കോടാലി ഉപയോഗിച്ചു അലമാര വെട്ടിപ്പൊളിച്ചാണു സ്വർണവും പണവും കവർന്നത്. പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments