KeralaLatest News

ഫെവിക്കോളും വാര്‍ണിഷും ഉപയോഗിച്ച് വ്യാജ തേന്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയുരുന്ന സംഘം പിടിയില്‍

ആലുവ: വ്യാജ തേന്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ നാടോടി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചസാരയോടൊപ്പം ഫെവിക്കോളും വാര്‍ണിഷുമടക്കം നിരവധി രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇവര്‍ വ്യാജ തേന്‍ നിര്‍മ്മിച്ചിരുന്നത്. ആലുവ ബൈപ്പാസ് മേല്‍പ്പാലത്തിനടിയില്‍ തമ്പടിച്ച് വ്യജ തേന്‍ നിര്‍മ്മാണം നടത്തിയിരുന്ന നാടോടികളെ നാട്ടുകാരാണ് കണ്ടെത്തിയത്. മാര്‍ക്കറ്റില്‍ നിന്ന് ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്.

തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശര്‍ക്കരയും പശമയം ലഭിക്കാന്‍ ഫെവിക്കോളും ചേര്‍ക്കും. നിറത്തിനായണ് വാര്‍നിഷ് ചേര്‍ത്തിരുന്നത്. സംഘത്തിലെ സ്ത്രീകള്‍ ഉണ്ടാക്കുന്ന വ്യജ തേന്‍ പുരുഷന്മാരാണ് പല സ്ഥലങ്ങളിലും വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നത്.

പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകള്‍ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്രിമ തേനും നിര്‍മാണ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തേന്‍ വില്‍പ്പന തടഞ്ഞ പൊലീസ് നാടോടി സംഘത്തോട് നഗരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button