ദുബായ് : ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ മൊബൈല്‍ ഫോണിലേയ്ക്ക് വ്യാജ സന്ദേശമയക്കുന്ന സംഭവം യുഎഇയില്‍ ദിനം പ്രതി കൂടി വരുന്നു. ഇത്തരം വ്യാജ സന്ദേശമയക്കുന്നവരെ പൊലീസ് പിടികൂടുമ്പോള്‍ തന്നെയാണ് പലര്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘താങ്കളുടെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. താങ്കളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ ബ്ലോക്ക് ഒഴിവാക്കുന്നതായിരിക്കും ‘ എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് സന്ദേശങ്ങള്‍. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. പൊലീസ് ഇതിനെതിരെ ഇടയ്ക്കിടെ ജാഗ്രതാ നിര്‍ദേശം നല്‍കുകയും മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നു. എങ്കിലും തട്ടിപ്പ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
എടിഎം സംബന്ധമായ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ ബാങ്കുമായി ബന്ധപ്പെടാനാണ് പൊലീസ് നിര്‍ദേശം. ബാങ്കുകാരും തങ്ങളുടെ ഇടപാടുകാര്‍ക്ക് ഇത്തരത്തില്‍ തുടര്‍ച്ചയായി ജാഗ്രതാ നിര്‍ദേശം നല്‍കിവരുന്നു. അതേസമയം, വന്‍തുക സമ്മാനം ലഭിച്ചിരിക്കുന്നു, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അയക്കൂ എന്നാവശ്യപ്പെട്ടും ഇതുപോലെ തട്ടിപ്പു സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. പലരും ഇത് കണ്ണടച്ച് വിശ്വസിച്ച് എല്ലാ വിവരങ്ങളും കൈമാറുകയാണ് ചെയ്യുന്നത്.
ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഷാര്‍ജ പൊലീസിനെ 06/5943228 എന്ന നമ്പരില്‍ ബന്ധപ്പെടണം. Tech_crimes@shjpolice.gov.ae എന്ന ഐഡിയിലേയ്ക്ക് ഇമെയിലും ചെയ്യാം. ഷാര്‍ജ പൊലീസിന്റെ മൈസലൂണിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നേരിട്ട് സന്ദര്‍ശിച്ചും പരാതി ബോധിപ്പിക്കും.
അബുദാബി പൊലീസിനെ ബന്ധപ്പെടേണ്ട ടോള്‍ ഫ്രീ നമ്പര്‍002626, എസ്എംഎസ് 2828. മൊബൈല്‍ ഫോണിലേയ്ക്ക് എസ്എംഎസ്, വാട്‌സ് ആപ്പ് സന്ദേശമായും ഇമെയിലിയേക്കുമാണ് തട്ടിപ്പുസന്ദേശങ്ങളെത്തുന്നത്. തട്ടിപ്പാണെന്ന് മനസിലാകാതെ പലരും തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയും ഇതേ തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ഇതിനകം വന്‍ തുകകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
Post Your Comments