ചെന്നൈ: മകളെ ആഫ്രിക്കന്‍ വംശജന് വിവാഹം കഴിച്ച് നല്‍കിയതിനെ തുടര്‍ന്ന് നേരിട്ട സൈബര്‍ ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരെ പ്രതികരണവുമായി പശസ്ത കര്‍ണാടക സംഗീതജ്ഞ സുധാ രഘുനാഥന്. മകളുടെ വിവാഹത്തിന്റെ പേരില്‍ ഉയര്‍ന്നു വന്ന വിദ്വേഷ പ്രചാരണങ്ങള്‍ വിലയ്ക്കെടുക്കുന്നില്ലെന്ന് സുധാ രഘുനാഥന് പറഞ്ഞു.
സുധാ രഘുനാഥന്റെ മകള്‍ മാളവിക രഘുനാഥും ആഫ്രിക്കന്‍ വംശജനായ മൈക്കിള്‍ മുര്‍ഫിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്ത് വന്നത് മുതലാണ് ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഹിന്ദു സഭകളിലും ക്ഷേത്രങ്ങളിലും പാടാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
ഇക്കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍ വച്ച് മാളവികയും മൈക്കിള്‍ മുര്‍ഫിയും വിവാഹിതരായി. ഇതോടെ വിദ്വേഷ പ്രചാരണങ്ങളും മൂര്‍ച്ഛിച്ചു. സുധാ രഘുനാഥനും മകള്‍ മാളവികയും ക്രിസ്ത്യന്‍ മതം സ്വീകരിച്ചെന്നും ബ്രാഹ്മണ സമ്പ്രദായത്തെ അപമാനിച്ചെന്നുമാണ് പ്രചാരണം.
Post Your Comments